തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ തത്സമയ റോക്കറ്റ് നിർമ്മാണം ശ്രദ്ധേയമായി. വർണ്ണക്കടലാസുകൾ ഉപയോഗിച്ച് നിശ്ചിത സമയത്തിനുള്ളിൽ വൈവിധ്യമാർന്ന റോക്കറ്റുകളാണ് കുട്ടികൾ ഉണ്ടാക്കിയത്.
ഇതൊടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, വീഡിയോ പ്രദർശനം, ചന്ദ്രനിലൊരു കൈയ്യൊപ്പ് , നിറം നൽകൽ എന്നിവ സംഘടിപ്പിച്ചു. ഹെഡ്‌മിസ്ട്രെസ് കെ. ജയശ്രി, പി. മുഹമ്മദ് ഹസ്സൻ, ഇ. എൻ. ശ്രീജ, എം. അഖിൽ, കെ. അമ്പിളി, വി. ലാൽ കൃഷ്ണ, കെ. ജയപ്രിയ, പി ഷൈജില,എ. ദീപു, കെ. അശ്വിൻ ദാസ്, പി ഉമ്മു ഹബീബ, എം. എസ്. സിനി, പവിത്ര എന്നിവർ നേതൃത്വം നൽകി.