മലപ്പുറം: കെ സ്മാര്‍ട്ട് സംവിധാനം പൂര്‍ണ്ണ സജ്ജമാകുന്നതിന് മുമ്പ് പഞ്ചായത്തുകളില്‍ ധൃതി പിടിച്ച് നടപ്പിലാക്കിയത് മൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി ) ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ജനക്ഷേമകരമായ കെട്ടിട നിര്‍മാണ ഭേദഗതി നിയമങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനാധിപത്യമതേതരത്വ ഇന്ത്യക്ക് സോഷ്യലിസ്റ്റ് കൂട്ടായ്മ എന്ന മുദ്രാ വാക്യം ഉയര്‍ത്തി ജൂലായ് 29ന് മലപ്പുറം കൊണ്ടോട്ടി വണ്ടൂര്‍ പരപ്പനങ്ങാടി എന്നീ നാല് കേന്ദ്രങ്ങളില്‍സാഹായന സദസ്സ് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ജില്ലാപ്രസിഡന്റ് അഡ്വ.എം.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ജെ.ഡി ദേശീയ സമിതിയംഗം സബാഹ് പുല്‍പ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു.
കെ.നാരായണന്‍, എം.സിദ്ധാര്‍ത്ഥന്‍, അലിപുല്ലി തൊടി, എന്‍.പി. മോഹന്‍ രാജ്, ഹംസ എടവണ്ണ, മേച്ചേരി സൈയ്തലവി മാസ്റ്റര്‍, കെ സി സൈയ്തലവി മമ്പുറം, വിജയന്‍ കിണാറ്റീരിയില്‍, ചന്ദ്രന്‍ നീലാമ്പ്ര, ഒ.പി ഇസ്മയില്‍, വേണു പുതുക്കോട്, അലവി പുതുശ്ശേരി, തേനത്ത് മൊയ്തീന്‍ കുട്ടി, സന്തോഷ് പറപ്പൂര്‍ ചെമ്പന്‍ ശിഹാബ്, കോയ വേങ്ങര എന്നിവര്‍ സംസാരിച്ചു.