ഊരകം: ഊരകം സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് നടത്തുന്ന ചന്ദ്രിക ദിനപത്രം അറിവിൻ തിളക്കം ഗ്ലോബൽ കെ എം സി സി ഊരകം ചെയർമാൻ എം കെ ഗഫൂറും, അഞ്ചാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി എം ടി മുജീബും ചേർന്ന് സ്കൂൾ എച്ച് എം അബ്ദുൽ ലത്തീഫ്മാസ്റ്ററേയും വിദ്യാർത്ഥികളേയും ഏൽപ്പിച്ചു.
ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ ടി ഗഫൂർ, മുസ്ലിംലീഗ് വാർഡ് നേതാക്കളായ പി.അബു ഹനീഫ, ഇ.കെ ഹനീഫ, കരിമ്പനക്കൽ അഫ്സൽ, കെ ടി മൻസൂർ എന്നിവർ സംബന്ധിച്ചു.