വേങ്ങര: കുറ്റൂർ നോർത്ത് കെ എം എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ സൈബർ സുരക്ഷയെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. നാനൂറോളം രക്ഷിതാക്കൾക്ക് മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ് നടത്തിയത്. കൈറ്റ് ട്രെയിനർമാരായ കെ.കെ സുഹ്‌റ, പി. മായ, എസ്ഐടിസി ജി.ഗ്ലോറി എന്നിവർ നേതൃത്വം നൽകി.