ചേറൂർ: കേരള മുസ്ലീം ജമാഅത്ത് ചേറൂർ സർക്കിൾ വയൽ വരമ്പത്ത് കിളിനക്കോട് പള്ളിക്കൽ ബസാറിൽ നടന്നു. പരിപാടിയിൽ കണ്ണമംഗലം കൃഷി വകുപ്പ് അസിസ്റ്റന്റ് ഓഫീസർ സലിം ഷാ ക്ലാസെടുത്തു. സയ്യിദ് മുത്തു കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ കെ എസ് തങ്ങൾ എടരിയിൽ ഉദ്ഘാടനം ചെയ്തു.
യൂസുഫ് സഖാഫി കുറ്റാളൂർ, സോൺ കൺവീനർ സി കെ കോമു കുട്ടി ഹാജി, സോൺ ഫിനാൻസ് സെക്രട്ടറി കരീം ബാവ ചേറൂർ എന്നിവർ പ്രസംഗിച്ചു.
വി ടി സുലൈമാൻ സ്വാഗതവും,
യു എം അസീസ് നന്ദിയും പറഞ്ഞു.