എ ആർ നഗർ: അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ കർഷകർക്കുള്ള നെൽവിത്ത് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് നിർവ്വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞിമൊയ്‌തീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ, പഞ്ചായത്ത് സെക്രട്ടറി രമേഷ്, കൃഷി ഓഫിസർ ഹംന. എം, വാർഡ് മെമ്പർമാരായ ജാബിർ ചുക്കാൻ ആച്ചൂട്ടി, ജുസൈറ മൻസൂർ, വിപിന അഖിലേഷ് എന്നിവരും കർഷകരും പങ്കെടുത്തു.
എ ആർ നഗറിൽ കർഷകർക്കുള്ള നെൽവിത്ത് വിതരണം ചെയ്തു
admin