വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോവും അൽ സലാമ ഹോസ്പിറ്റൽ വേങ്ങരയും സംയുക്തമായി മുതിർന്ന പൗരന്മാർക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അസ്ഥിരോഗ വിദഗ്ധൻ ഡോ. യാസർ അമീനും ജനറൽ സർജൻ ഡോ. ആദർശ് കെ.പിയും നേതൃത്വം നൽകിയ ക്യാമ്പിൽ നിരവധി ആളുകൾ ചികിത്സക്ക് ഹാജരായി.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ. സലീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാരിഫ മടപ്പള്ളി അധ്യക്ഷനായി.
സായംപ്രഭാ ഇംപ്ലിമെന്റിംഗ് ഓഫീസർ സബിത, ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ, ഹോസ്പിറ്റൽ ഓപ്പറേഷൻ മാനേജർ മീരാൻ പൂവത്തു പറമ്പിൽ, നഴ്സിംഗ് സൂപ്രണ്ട് ശാന്തി തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.