വേങ്ങര: ജി എൽ പി ഊരകം കീഴുമുറി കുറ്റാളൂർ സ്കൂളിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 10 ശുചിമുറികൾ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് മെമ്പർ പി പി സൈതലവി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാ രമേശ്, പി ടി എ പ്രസിഡണ്ട് ഹാരിസ് വേറേങ്ങൽ, എസ് എം സി ചെയർമാൻ എൻ പി മുനീർ, പി പി ഹസൻ, ഹൃദ്യ, ഷിബു, അഷറഫ്, പാങ്ങാട്ട് സഹദ്, മറ്റു പിടിഎ, എംടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.