വലിയോറപ്പാടം നെൽ കർഷകർ കൃഷി ഇറക്കാൻ കഴിയാതെ ദുരിതത്തിൽ


വേങ്ങര: വലിയോറയിൽ ഏക്ര കണക്കിന് സ്ഥലത്ത് കൃഷി ഇറക്കാൻ കഴിയാതെ വലിയോറപ്പാടം പ്രദേശത്തെ നെൽ കർഷകർ പ്രയാസമനുഭവിക്കുന്നു. കൃഷി ഇറക്കേണ്ട സമയമായിട്ടും പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം ഇല്ല. കടലുണ്ടിപ്പുഴയിലേക്ക് വെള്ളം ഒഴിഞ്ഞു പോകുന്ന വലിയതോട്ടിലെ തടസ്സങ്ങൾ കാരണവും പുതുവെള്ളത്തിൽ മീൻ പിടിക്കാൻ
ആളുകൾ ഉണ്ടാക്കുന്ന തടയണകൾ കാരണവും ചാലിപ്രദേശത്തു നിന്നും വെള്ളം ഒഴിഞ്ഞു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്നു. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വലിയോറപ്പാടം കർഷക കോൺഗ്രസ് ഭാരവാഹികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് നിവേദന സമർപ്പിച്ചു. 

യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മാസ്റ്റർ, വലിയോറപ്പാടം കർഷക കോൺഗ്രസ് ഭാരവാഹികളായ കൈപ്രൻ നാസർ, ഹമീദ്. സി, പാറക്കൽ ഇസ്മയിൽ, കെ.കെ. മരക്കാർ, കെ.കെ. കുഞ്ഞിമ്മ്, എറളം പുലാക്കൽ മമ്മത് എന്നിവർ സംസാരിച്ചു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}