മാറാക്കര എ.യു.പി.എസിൽ സംസ്കൃതദിനാഘോഷം പ്രൗഢമായി

കോട്ടക്കൽ: സംസ്കൃതദിനാഘോഷത്തിൻ്റെ ഭാഗമായി മാറാക്കര എ.യു.പി. സ്കൂളിൽ സംസ്കൃത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 
സംസ്കൃത പണ്ഡിതനും അധ്യാപനുമായ കെ.കെ.പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പ്രവീൺ.പി അധ്യക്ഷത വഹിച്ചു. 

പ്രധാനാധ്യാപിക ടി.വൃന്ദ, എം.ടി.എ പ്രസിഡണ്ട് ഫരീദ.കെ.പി, പി.ടി.എ ഭാരവാഹികളായ ആറ്റക്കോയ തങ്ങൾ, മുഹമ്മദ് റഫീഖ്.എ.കെ, ജുനൈസ്.എൻ.പി, സുജീഷ് കുമാർ, ഹസനത്ത്.വി.കെ, അധ്യാപകരായ കെ.എസ്.സരസ്വതി, ടി.പി. അബ്ദുല്ലത്തീഫ്, പി.വി.നാരായണൻ രജനി.ഇ.എം, മുജീബ് റഹ്മാൻ.പി.പി, സി.എം.നായായണൻ,ഉമ വാസുദേവൻ, ചിത്ര.ജെ.എച്ച് എന്നിവർ പ്രസംഗിച്ചു. പ്രശ്നോത്തരി മത്സരം, ചിത്ര രചന മത്സരം, സന്ദേശ ജാഥ എന്നിവ സംഘടിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}