വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പതിനാലാം വാർഡിലെ വലിയോറ പാടം അരീക്കത്തോട് കനാലിന്റെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ സുഹിജാബിയുടെ അധ്യക്ഷതയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ മുഖ്യാതിഥിയായി. 14-വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്, നാഫീസാ മെമ്പർ, ബാപ്പു പൂക്കുളം, അൻവർ മാട്ടിൽ, മൊയ്‌ദീൻ കുട്ടി ഇ.കെ, ഷാഫി എറിയാടൻ, അസീസ് കൈപ്രൻ, കർഷകരയാ നാസർ കൈപ്രൻ, കുഞ്ഞിമ്മ് കെ.കെ, മമ്മദ് എ.പ്പി, മുസ്തഫ കെ, സൈനുദ്ധീൻ കൈപ്രൻ, മുഹമ്മദ് പാറയിൽ, ചാത്തർ കെ.സി, അബ്ദുള്ള കുട്ടി സുഹൈയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്തിന്റെ 19ലക്ഷവും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5ലക്ഷം രൂപയും വകയിരുത്തി രണ്ട് ഘട്ടങ്ങളിലയിട്ടാണ് പദ്ധതി പൂർത്തീ കരിച്ചത്.
ഇതോടെ വലിയോറ പാടത്തെ കർഷകരുടെ ഏറെ കാലത്തെ ആവശ്യം ആണ് പതിനാലാം വാർഡ് മെമ്പർ ആസ്യാ മുഹമ്മദിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്.