രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം: ദളിത് കോൺഗ്രസ് വേങ്ങര ബ്ലോക്ക് പ്രവർത്തകയോഗം ചേർന്നു

വേങ്ങര: തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് വോട്ട് കൊള്ള നടത്തുന്ന ബി.ജെ.പിക്കെതിരെ ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്ന രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്താൻ ഭാരതീയ ദളിത് കോൺഗ്രസ് വേങ്ങര ബ്ലോക്ക് പ്രവർത്തകയോഗം തീരുമാനിച്ചു. സമയബന്ധിതമായി യൂണിറ്റ് തല കൺവൻഷനുകൾ ചേരാനും തദ്ദേശ തിരഞ്ഞെടുപിന് സംഘടനയെ സജ്ജമാക്കാനും തീരുമാനിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് സോമൻ ഗാന്ധിക്കുന്ന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സി എം വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. കെ ഗംഗാധരൻ, സുബ്രഹ്മണ്യൻ എ കെ , കെ ബാലകൃഷ്ണൻ പ്രസംഗിച്ചു. സുധീഷ് പാണ്ടികശാല സ്വാഗതവും സുകുമാരൻ മുട്ടും പുറം നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}