മലപ്പുറം : യുദ്ധക്കെടുതിയിലും പട്ടിണിയിലും പൊറുതിമുട്ടി ദുരിതമനുഭവിക്കുന്ന ഗാസയിലെ മനുഷ്യരുടെ രക്ഷയ്ക്കും സമാധാനത്തിനുംവേണ്ടി മഅദിൻ ഗ്രാൻഡ് മസ്ജിദിൽ പ്രത്യേക പ്രാർഥനാസംഗമം നടത്തി.
To advertise here, Contact Us
അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ആഹ്വാനപ്രകാരം നോമ്പെടുത്താണ് ആയിരങ്ങൾ ഒത്തുകൂടിയത്.
പ്രാർഥനാസംഗമത്തിന് സമസ്ത സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ ഇബ്രാഹിമുൽ ഖലീൽ അൽബുഖാരി നേതൃത്വംനൽകി.
ലോകത്ത് തുല്യതയില്ലാത്ത മർദ്ദനമുറകളും ക്രൂരതയുമാണ് ഗാസയിലെ മനുഷ്യർക്കെതിരേ ഇസ്രായേൽ നടത്തുന്നതെന്നും സമാധാനം പുലരാൻ യുഎൻ ആത്മാർഥമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹിം ബാഖവി അധ്യക്ഷനായി. സയ്യിദ് കെ.വി. തങ്ങൾ കരുവൻതിരുത്തി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അൽഐദ്രൂസി, സയ്യിദ് നദീർ അൽബുഖാരി കരുവൻതിരുത്തി, സയ്യിദ് ഖാസിം ജമലുല്ലൈലി പള്ളിക്കൽ ബസാർ, അബൂശാക്കിർ സുലൈമാൻ ഫൈസി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുന്നാസിർ അഹ്‌സനി കരേക്കാട് തുടങ്ങിയവർ പങ്കെടുത്തു.