വേങ്ങര: ചേറൂർ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ യതീംഖാനയിൽ പാണക്കാട് സാദാത്ത് അനുസ്മരണ സമ്മേളനം സെപ്റ്റംബർ ഒന്നിന് നടത്തുന്നതിന് യതീംഖാനയിൽ ചേർന്ന യതീംഖാന കമ്മിറ്റിയുടെയും പൗര പ്രമുഖരുടെയും യോഗം തീരുമാനിച്ചു. പാണക്കാട് പി.എം. എസ്.എ പൂക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ അനുസ്മരണം, പാണക്കാട് മഖാം സിയാറത്ത്,അന്നദാനം എന്നിവ ഇതിന്റെ ഭാഗമായി ചേറൂർ യതീംഖാന അങ്കണത്തിൽ നടക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ (മുഖ്യ രക്ഷാധികാരി), പി. കെ കുഞ്ഞാലികുട്ടി എം. എൽ. എ, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ, എം.കെ മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ, ഒ. കെ മൂസാൻ കുട്ടി മുസ്‌ലിയാർ,ഒ. കെ കുഞ്ഞി മാനു മുസ്‌ലിയാർ, കെ.കെ മൻസൂർ കോയ തങ്ങൾ, സയ്യിദ് മുഈനുദ്ധീൻ ജിഫ്രി തങ്ങൾ
(രക്ഷാധികാരികൾ) .
സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ (ചെയർമാൻ), എം.എം കുട്ടി മൗലവി (വർക്കിങ് ചെയർമാൻ) സി. ടി ഹുസൈൻ മാസ്റ്റർ, പി. പി ചെറീദ് ഹാജി, പുളിക്കൽ അഹമ്മദ് കുട്ടി ഹാജി, മൂക്കുമ്മൽ മരക്കാർ ഹാജി, പുളിക്കൽ അബൂബക്കർ മാസ്റ്റർ, പ്രൊഫ. കെ. കുഞ്ഞിമുഹമ്മദ്, പി. ടി ഹനീഫ മാസ്റ്റർ, കെ. പി അസീസ് മാസ്റ്റർ, പറമ്പിൽ ഖാദർ , യു.പി മുഹമ്മദലി ഖാസിമി (വൈസ് ചെയർമാൻ) ആവയിൽ സുലൈമാൻ ഹാജി (ജനറൽ കൺവീനർ), ഇസ്മായിൽ ഫൈസി കിടങ്ങയം (വർക്കിങ് കൺവീനർ), കെ.പി ചെറീത് ഹാജി, പി.ടി അലസ്സൻ ഹാജി, എം.എം റഷീദ് ഹാജി, സി.പി മുഹമ്മദ് ഹാജി, കെ. കെ ഹംസ, പൂക്കുത്ത് മുജീബ് , ചെറുവിൽ മുഹമ്മദ് കുട്ടി ഹാജി, പുള്ളാട്ട് സിദ്ധീഖ്, പി. പി നുഫൈൽ, ശുക്കൂർ കണ്ണമംഗലം, യു. കെ ഇബ്രാഹീം, യു.എൻ മജീദ് , അരീക്കൻ ലത്തീഫ്, ടി. അബ്ദുൽ ഹഖ്, എടക്കണ്ടൻ മുഹമ്മദ് കുട്ടി (ജോയിന്റ് കൺവീനർ ) പി. കെ കുഞ്ഞു (ട്രഷറർ) എന്നിവരെയും വിവിധ സബ് കമ്മിറ്റിയുടെ ചെയർമാൻ, കൺവീനർമാരായി
പുള്ളാട്ട് കുഞ്ഞലസ്സൻ ഹാജി, എൻ.ടി അബ്ദുൽ നാസർ ( ഫിനാൻസ് )
സയ്യിദ് മുഈനുദ്ധീൻ ജിഫ്രി തങ്ങൾ, മുജീബ് പൂക്കുത്ത് ( സ്വീകരണം)
തൊമ്മങ്ങാടൻ അലവി ഹാജി, ടി.പി അബ്ദുസ്സമദ് (ഭക്ഷണം)
കെ.പി മുഹമ്മദ് അലി, പുള്ളാട്ട് ഷംസു ( പ്രചരണം) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ ട്രഷറർ പി. കെ കുഞ്ഞു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം കുട്ടി മൗലവി, ആവയിൽ സുലൈമാൻ ഹാജി, സയ്യിദ് മുഈനുദ്ധീൻ ജിഫ്രി തങ്ങൾ, പുളിക്കൽ അബൂബക്കർ മാസ്റ്റർ, കെ. കെ ഹംസ, പ്രൊഫ. കെ കുഞ്ഞി മുഹമ്മദ്, മൂക്കുമ്മൽ മരക്കാർ ഹാജി, സി. പി മുഹമ്മദ് ഹാജി, ഫൈസൽ കോട്ടക്കൽ, സി.എച്ച് ഫാറൂഖ്, പി. ടി ഹനീഫ മാസ്റ്റർ, പി. ടി ആലസ്സൻ ഹാജി, നജീബ് ചേറൂർ, യു. എൻ മജീദ് ,എം. എം റഷീദ് ഹാജി, പൂക്കുത്ത് മുജീബ്, യൂ.പി മുഹമ്മദ് അലി ഖാസിമി, സിദ്ധീഖ് പുള്ളാട്ട്, പി. പി നുഫൈൽ , പുള്ളാട്ട് കുഞ്ഞാലസ്സൻ ഹാജി, ശുക്കൂർ കണ്ണമംഗലം, പറമ്പിൽ ഖാദർ, ടി. വി ഇക്ബാൽ പ്രസംഗിച്ചു.