എ ആർ നഗർ: ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ അസൂത്രണം ചെയ്യാനും ദുരന്ത പ്രതിരോധ നടപടികൾ സ്വീകരിക്കുവാനും ജി എം എൽ പി സ്കൂൾ മമ്പുറം സുരക്ഷാ സമിതി ചേർന്നു.
പി ടി എ പ്രസിഡന്റ് സൈനുൽ ആബിദ് ന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയ്ക്ക് സ്കൂൾ പ്രധാന അധ്യാപിക സജിനി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ജുസൈറ മൻസൂർ, തിരൂരങ്ങാടി എസ് ഐ സത്യനാഥൻ, ഹെൽത്ത് ഇൻസ് പെക്ടർ മുഹമ്മദ് ഫൈസൽ, SMC ചെയർമാൻ ബഷീർ എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപിക സൗമ്യ പരിപാടിയ്ക്ക് നന്ദി അറിയിച്ചു.