എ ആർ നഗർ: വാർഡ് അടിസ്ഥാനത്തിൽ നടക്കുന്ന മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ വാർഡ് 19-ൽ നടന്നു. വാർഡ് മെമ്പർ ജുസൈറ മൻസൂർ ഉദ്ഘാടനം ചെയ്തു. എ ആർ നഗർ പഞ്ചായത്തിലെ മുഴുവർ ആശാപ്രവർത്തകരും ചേർന്ന് ക്ലോറിനേഷൻ, സോഴ്സ് റിഡക്ഷൻ, IEC നോട്ടീസ് വിതരണം, ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ എന്നീ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, JHI നിഷ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകി.