മുസ്‌ലിംലീഗ് ഫ്രീഡം റാലി വേങ്ങരയിൽ

വേങ്ങര : സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15-ന് വൈകീട്ട്‌ നാലിന് വേങ്ങരയിൽ ഫ്രീഡം റാലി സംഘടിപ്പിക്കാൻ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി തീരുമാനിച്ചു.

‌ ‘ഹിന്ദുസ്ഥാൻ ഹമാര’ എന്ന പേരിൽ സംഘടിപ്പിക്കുന്ന റാലി കുറ്റാളൂരിൽനിന്ന്‌ തുടങ്ങി വേങ്ങര താഴെ അങ്ങാടിയിൽ സമാപിക്കും.

ഇ.ടി. മുഹമ്മദ് ബഷീർ എംപി സ്വാതന്ത്ര്യദിന സന്ദേശം നൽകും.

പ്രമുഖ ലീഗ് നേതാക്കൾ പങ്കെടുക്കും. റാലിയുടെ പോസ്റ്റർ പി.കെ. കഞ്ഞാലിക്കുട്ടി എംഎൽഎ പ്രകാശനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പി.കെ. അസ്‌ലു അധ്യക്ഷനായി.

പി.കെ. അലി അക്ബർ, കെ.എം. കോയാമു, ശരീഫ് കുറ്റൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}