തേഞ്ഞിപ്പലം:കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകി മാതൃകയായ അഞ്ചാം ക്ലാസുകാരൻ യാസീൻ അഹമ്മദിന് അഭിനന്ദന പ്രവാഹം. എളമ്പുലാശ്ശേരി എ എൽ പി സ്കൂളിലെ വിദ്യാർത്ഥിയായ യാസീൻ അഹമ്മദിന് സ്കൂൾ പരിസരത്തു നിന്ന് കിട്ടിയ സ്വർണ്ണാഭരണം പ്രധാനധ്യാപികയെ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വർണ്ണാഭരണം ഉടമസ്ഥയും അതേ സ്കൂളിലെ വിദ്യാർത്ഥിനിയുമായ ആരാധ്യക്ക് സ്വർണ്ണം തിരികെ നൽകുകയും ചെയ്തു. യാസീന്റെ സത്യസന്ധതയിലും നിസ്വാർത്ഥമായ പ്രവൃത്തിയിലും അതിയായ സന്തോഷം തോന്നിയ ആരാധ്യയുടെ അമ്മയും മാതൃ സമിതി പ്രസിഡണ്ട് കൂടിയായ സി മഞ്ജു റാണി യാസീന് പാരിതോഷികം നൽകി ആദരിച്ചു.
ചെറിയ പ്രായത്തിൽ തന്നെ സത്യസന്ധതയുടെയും നല്ല മൂല്യങ്ങളുടെയും പ്രാധാന്യം ഉയർത്തിക്കാട്ടിയ യാസീന്റെ പ്രവൃത്തിയെ സ്കൂൾ അധികൃതരും നാട്ടുകാരും ഏറെ പ്രശംസിച്ചു.