മലപ്പുറം: എസ്. വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ല സാന്ത്വനം മഞ്ചേരിയിൽ ജില്ല ആസ്ഥാനത്ത് സാന്ത്വനം ഇൻസ്പെയർ ഒത്തുചേരൽ സംഘടിപ്പിച്ചു. സാന്ത്വന മേഖലയിൽ പ്രവർത്തിക്കുന്ന എമർജൻസി ടീം, വളണ്ടിയേഴ്‌സ്, സാന്ത്വനം ക്ലബ്ബ്, ഷീ പാലിയേറ്റീവ്, ക്ഷേമ കേന്ദ്രം എന്നിവക്ക് സോണിൽ നേതൃത്വം നൽകുന്നവർക്കുള്ള പരിശീലനമാണ് ഇൻസ്‌പെയർ' പരിപാടിയുടെ ഉദ്ഘാടനം എസ്.വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടർ പി.പി മുജീബുറഹ്മാൻ വടക്കേമണ്ണ നിർവഹിച്ചു. ജില്ലാ വൈസ്.പ്രസിഡൻറ് സൈദ് മുഹമ്മദ് അസ്ഹരിയുടെ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സാന്ത്വനത്തിൻ്റെ വിവിധ കാറ്റഗറിയിൽ സോണിൽ നേതൃത്വം നൽകുന്നവർ പ്രതിനിധികളായിരുന്നു.ജില്ല സാന്ത്വനം സെക്രട്ടറി പി. സുൽഫിക്കർ കീഴ്പറമ്പ,
ജില്ലാ സാന്ത്വനം ഡയറക്ടറേറ്റ് അംഗങ്ങളായ ജഅഫർ അഹ്സനി ആനമങ്ങാട്, അലിസഖാഫി പോത്തുകല്ല്,
ബദറുദ്ധീൻ കോഡൂർ
ഗഫൂർ മുസ് ലിയാർ എടവണ്ണപ്പറ,
സൈനുദീൻ സഖാഫി മലപ്പുറം,
ജലീൽ മിസ്ബാഹി ചിറയിൽ എന്നിവർ സംബന്ധിച്ചു.