കുറ്റാളൂര്‍ ബദ്‌റുദ്ദുജ മീലാദ് സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

വേങ്ങര: കുറ്റാളൂര്‍ ബദ്‌റുദ്ദുജ ഇസ്ലാമിക് സെന്ററിനു കീഴില്‍ സെപ്തംബര്‍ 16ന് നടക്കുന്ന മീലാദ് സമ്മേളന വിജയത്തിനു വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ടി.ടി അഹമദ് കുട്ടി സഖാഫി ചേറൂര്‍ (ചെയര്‍മാന്‍), ഒ.കെ കുഞ്ഞാപ്പു ഖാസിമി പാലാണി, ഇബ്രാഹീം ബാഖവി വെങ്കുളം, ഹനീഫ മാസ്റ്റര്‍ ഊരകം (വൈസ് ചെയര്‍മാന്‍), യൂസുഫ് സഖാഫി കുറ്റാളൂര്‍ (ജനറല്‍ കണ്‍വീനര്‍), ഹസ്സന്‍ സഖാഫി വേങ്ങര, അതീഖ്‌റഹ്മാന്‍ ഊരകം, സല്‍മാന്‍ പാലാണി (ജോയിന്റ് കണ്‍വീനര്‍), ലത്വീഫ് ഹാജി വേങ്ങര (ഫിനാന്‍സ് ചെയര്‍മാന്‍), കാപ്പില്‍ അബ്ദുറഹാമാന്‍ ഹാജി, കെ.പി സൈതലവി ഹാജി ചേറൂര്‍, ശംസുദ്ദീന്‍ പൂക്കുത്ത്, അബ്ദുല്‍ ഹഖ് വി.കെ മാട് (ഫിനാന്‍സ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ ഉപസമിതി ഭാരവാഹികളെയും തിരഞ്ഞെടുത്തു.

രൂപീകരണ സംഗമം കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി, ടി.ടി അഹ്മദ് കുട്ടി സഖാഫി ചേറൂര്‍, ഒ.കെ കുഞ്ഞാപ്പു ഖാസിമി പാലാണി, ഇബ്രാഹീം ബാഖവി വെങ്കുളം, യൂസുഫ് സഖാഫി കുറ്റാളൂര്‍, ഹനീഫ മാസ്റ്റര്‍ ഊരകം, എ.പി അബ്ദുഹാജി പ്രസംഗിച്ചു. ജലീല്‍ കല്ലേങ്ങല്‍പടി, സല്‍മാന്‍ പാലാണി, ഹമീദ് മുസ്‌ലിയാര്‍ മുട്ടുംപുറം പ്രസംഗിച്ചു.

വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സമ്മേളനം നടക്കുക. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ വാര്‍ഷിക മദ്ഹുറസൂല്‍ പ്രഭാഷണം, ബഹുജന മീലാദ് റാലി, ആത്മീയ സമ്മേളനം, അവാര്‍ഡ് വിതരണം,  പ്രവാചക പ്രകീര്‍ത്തനം, സെമിനാറുകള്‍, പ്രവാചക പഠനം തുടങ്ങിയവ സമ്മേളനത്തോടനുബന്ധിച്ച് നടക്കും. മാസം തോറും നടന്നുവരാറുള്ള തഅ്ജീലുല്‍ ഫുതൂഹ് ബദ്രിയ്യത്ത് മജ്‌ലിസിന്റെ വാര്‍ഷികം കൂടിയാണ് മീലാദ് സമ്മേളനം.
ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, കേരള മുസ് ലിം ജമാഅത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സംബന്ധിക്കും.

l
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}