ചേറൂർ: കൃഷിയെ ചേർത്തുപിടിക്കുക കാർഷിക സംസ്കാരം നിലനിർത്തി പോരുക എന്നീ ലക്ഷ്യങ്ങളിലൂന്നി സി.എ.കെ.എം.ജി.എം.യു. പി.എസ് ചേറൂരിലെ നല്ല പാഠം യൂണിറ്റിലെ കുട്ടികൾ സപ്പോട്ട, പേര, റംമ്പൂട്ടാൻ, ചാമ്പ, തുടങ്ങിയ ഫലവൃക്ഷത്തൈകൾ അടങ്ങിയ തോട്ടമൊരുക്കി മാതൃകയായി.
സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ തൈനട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നല്ല പാഠം കോഡിനേറ്റർമാരായ വിജേഷ്. സി, പ്രത്യുഷ, എസ് ആർ ജി കൺവീനർ ഷറഫുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.