ഊരകം: ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് എം കെ.മാനു അധ്യക്ഷനായ ചടങ്ങ് കെ പി സി സി വർക്കിങ് പ്രസിഡന്റ് എ പി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ പറപ്പൂർ, എൻ പി അസ്സൈനാർ,സി പി. മാറിയമു, എം കെ. ഷറഫുദ്ധീൻ, എൻ ടി. സക്കീർ ഹുസൈൻ, ടി ഷേർഷ, ഉണ്ണി പഴമഠം, കെ കെ. മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.