പറപ്പൂർ: വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തിയ രണ്ടു പേര്‍ 40 ഗ്രാം എംഡിഎംഎ യുമായി പോലീസിന്റെ പിടിയിൽ.
കാടാമ്പുഴ മാറാക്കര സ്വദേശി മൈലംപാടന്‍ നൗഷാദ് (37), s/o ഏന്തീന്‍കുട്ടി, പടപ്പറമ്പ് മൂച്ചിക്കല്‍ സ്വദേശി വലിയകലയിൽ ജാസിം (40) എന്നിവരെയാണ് DANSAF SI എൻ റിഷാദലിയും പെരിന്തല്‍മണ്ണ DANSAF സ്ക്വാഡും രാത്രിയിൽ നടത്തിയ പരിശോധനയിൽ പറപ്പൂർ കൊഴിയൂർ എന്ന സ്ഥലത്ത് മാനു എന്നയാളുടെ വാടക ക്വാർട്ടേർസിൽ നിന്നും എം ഡി എം എ യുമായി അറസ്റ്റ് ചെയ്തത്.
നൗഷാദിന്റെ പേരിൽ തിരൂർ, കുറ്റിപ്പുറം എക്സൈസിൽ രണ്ട് അബ്കാരി കേസുകളും ജാസിമിന്റെ പേരിൽ കൊളത്തൂർ സ്റ്റേഷനിൽ എന്‍ഡിപിഎസ് കേസും നിലവിലുണ്ട്.