ഊരകം: ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡൻ്റും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന കുനാരി ഇബ്രാഹിം മാസ്റ്ററെ അനുസ്മരിച്ചു. പതിനേഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.ഹമീദ് ഫൈസി പ്രാർത്ഥന നിർവഹിച്ചു.കെ പി വല്യാപ്പു ഹാജി അധ്യക്ഷത വഹിച്ചു.
ആൽപ്പറമ്പിൽ കോയ ഹാജി,കെ ടി അബ്ദുസമദ് സാഹിബ്, എൻ ഉബൈദ് മാസ്റ്റർ, ഹക്കീം തുപ്പിലിക്കാട്ട്, ഹുസൈൻ ഊരകം, വേരേങ്ങൽ മുഹമ്മദ് ഹാജി, എ പി മൊയ്തീൻകുട്ടി ഹാജി, കൂനാരി മജീദ് മാസ്റ്റർ, ഹാരിസ് വേരേങ്ങൽ, ഹംസ കുറ്റാളൂർ, യുകെ ഇസ്മായിൽ,അബ്ദുള്ള ഹുദവി, എം എ ജലീൽ, എൻ ജസീം എന്നിവർ പ്രസംഗിച്ചു.
ഇസ്ഹാഖ് യുകെ, യാസീൻ എം, റിയാസ് കെ, മഖ്സൂദ് വി, ലബീബ് വി എന്നിവർ നേതൃത്വം നൽകി.