കുറ്റാളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഔഷധസേവ നടത്തി

ഊരകം: കുറ്റാളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഔഷധസേവയും ഔഷധ കഞ്ഞി വിതരണവും നടന്നു. മൂന്നു ലോകങ്ങളുടെയും നാഥനായ മഹാവിഷ്ണുവിൻ്റെ അവതാരമായ ആയുർവേദ ആചാര്യൻ ധന്വന്തരി മൂർത്തിയെ സ്മരിച്ചുകൊണ്ട് വർഷംതോറും കർക്കിടകം 16ന് ഔഷധസേവ നടന്നുവരുന്നു.

തന്ത്രി ബ്രഹ്മശ്രീ കുട്ടല്ലൂർ സുധീപ് നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ബ്രഹ്മശ്രീ  വത്സൻ നമ്പൂതിരി, സനൽ നമ്പൂതിരി, ഉണ്ണികൃഷ്ണൻഷാരഡി, കമ്മറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}