രാമായണ മാസാചാരണം: ചെറുകുറ്റിപ്പുറം ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ

വേങ്ങര: ചെറുകുറ്റിപുറം ക്ഷേത്രത്തിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച പുലർച്ചെ മുതൽ രാമായണമാസാചാരണം വിവിധ പരിപാടികളോടെ നടക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ സെക്രട്ടറി സുബ്രഹ്മണ്യൻ, ഖജൻജി പി പി കൃഷ്ൻ, കേലു ടി എന്നിവർ അറിയിച്ചു.

മേൽശാന്തി കുട്ടൻ നമ്പൂതിരിയുടെ മുഖ്യ കർമ്മികത്തത്തിൽ മഹാഗണപതി ഹോമം, ഭഗവത് സേവ തുടർന്ന് തന്ത്രിയുടെ നിർദേശത്തിൽ ഭക്തർ തന്നെ സ്വയം നടത്തുന്ന സർവൈശ്വര്യ പൂജ തുടങ്ങി മറ്റ് വിശേഷാൽ പൂജകളും ഉണ്ടാവും.

രാവിലെ പ്രഭാതഭക്ഷണവും തുടർന്ന് ഔഷധസേവയും നടക്കും. വാസു എൻ പി, സുരേഷ് ടി, വിജീഷ് സി,നളിനി ടി, കമലാക്ഷി, വിഷ്ണു, സജീഷ് കെ, പ്രഷിത് പി പി, ലീല, വിജീഷ് എം പി, അയ്യപ്പൻ കുട്ടി,പ്രമോദ് വി, ഗിരീഷ് ബാബു, ചന്ദ്രമോഹൻ വി കെ, ഗോപാലകൃഷ്ണൻ,  രാജഗോപാൽ, ബിന്ദു ടീച്ചർ, ജിതിൻ ടി, ബിനോയ്‌, വിനീത് ബോസ് തുടങ്ങിയവർ നേതൃത്വം നൽകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}