ചെമ്മാട്: ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാല നടത്തുന്ന ‘ശുഊർ’ ദേശീയ മിലാദ് കാംപെയ്ൻ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്തു. രണ്ടുമാസം നീണ്ടുനിൽക്കുന്ന പ്രചാരണമാണ് ദാറുൽഹുദ ആരംഭിച്ചിരിക്കുന്നത്. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ശാഫി ഹാജി, സി.എച്ച്. ത്വയ്യിബ് ഫൈസി, കെ.എം. സൈദലവി ഹാജി, ഹംസ ഹാജി മൂന്നിയൂർ, അബ്ദുശുക്കൂർ ഹുദവി, സി. യൂസുഫ് ഫൈസി, അബ്ബാസ് ഹുദവി, ഇസ്ഹാഖ് ബാഖവി തുടങ്ങിയവർ പങ്കെടുത്തു.
ദാറുൽഹുദ ദേശീയ മീലാദ് ക്യാമ്പയിൻ തുടങ്ങി
admin
Tags
Thirurangadi