യുദ്ധത്തിനെതിരെ സ്കൂൾഗ്രൗണ്ടിൽ കുട്ടികളുടെ സ്വതന്ത്ര നോ വാർ ആവിഷ്കാരം

വേങ്ങര:വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിൽ ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ നോ വാർ പശ്ചാത്തലം ഒരുക്കി. 

ശുഭ്രവസ്ത്രം ധരിച്ചെത്തിയ 400 വിദ്യാർത്ഥികൾ അണിനിരന്നു.
അഞ്ച് വെള്ളരിപ്രാവുകളെ വാനിലേക്ക് പറത്തിക്കൊണ്ട് ഹെഡ്മാസ്റ്റർ ജയപ്രകാശ് മാസ്റ്റർ പ്രസ്തുക പരിപാടി ഉദ്ഘാടനം ചെയ്തു.

എസ് ആർ ജി കൺവീനർ അലിഅക്ബർ മാസ്റ്റർ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി വിജയൻ മാസ്റ്റർ  യുദ്ധവിരുദ്ധ സന്ദേശം നൽകി.        
കെ.ശറഫുദ്ധീൻ, ടി. പി.നബീൽ, കെ അമീർ, അഫീഫ് കെ, സഞ്ജയ് സുനിൽ, സുഹാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന യുദ്ധ വിരുദ്ധ റാലിക്ക് ഹിഷാം കെ, മുഹമ്മദ്‌ റഫീഖ്, കെ.ഹരീഷ്, ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}