കൊളപ്പുറം : സൗഹൃദങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കുന്നതിനായി ഭിന്നശേഷികുട്ടികളോടൊപ്പം ഒരു ദിനം ചെലവഴിച്ച് കൊളപ്പുറം ഗവ. ഹൈസ്‌കൂൾ വിദ്യാർഥികൾ. വേങ്ങര അലിവ് എബിലിറ്റി പാർക്കിലെത്തിയാണ് വിദ്യാർഥികൾ വിവിധ പരിപാടികൾ നടത്തിയത്. സ്‌കൂളിലെ സോഷ്യൽ സർവീസ് സ്‌കീമിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. കലാപരിപാടികളുമുണ്ടായി. ശരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. ടി. അബ്ദുൽ ഹഖ്, പി.കെ. റഷീദ്, പിടിഎ പ്രസിഡന്റ് ഷറഫുദ്ദീൻ ചോലക്കൽ, വി.ടി. ജിജി തുടങ്ങിയവർ പങ്കെടുത്തു.
ഭിന്നശേഷികുട്ടികളോടൊപ്പം ഒരു ദിനം
admin
Tags
Malappuram