വേങ്ങര: നിർദ്ധന കുടുംബത്തിന്റെ ചോർന്നൊലിക്കുന്ന വീട് പുഴച്ചാൽ സൗഹൃദസംഘം കൂട്ടായ്മ പ്രവർത്തകർ റിപ്പയർ ചെയ്ത് നല്‍കി. പറപ്പൂര്‍ പുഴച്ചാലിലെ സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന കുടുംബമാണ് ചോര്‍ന്നൊലിക്കുന്ന തേക്കാത്ത വീട്ടില്‍ ദുരിതം പേറി താമസിച്ച് വന്നത്. ടെറസിന് മുകളില്‍ അലൂമിനിയം റൂഫിട്ട് നല്‍കിയാണ് പുഴച്ചാല്‍ സൗഹൃദസംഘം കൂട്ടായ്മയില്‍ വാസയോഗ്യമാക്കിയത്. ഇതിനായി ഒരു ലക്ഷം രൂപയാണ് ചെലവൊഴിച്ചത്.
നിർദ്ധന കുടുംബത്തിന്റെ വീട് റിപ്പയർ ചെയ്ത് നൽകി
admin