വേങ്ങര: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അമ്പലമാട് അവളിടം യുവതി ക്ലബ്ബിന്റെ ഓണ വിപണി ലക്ഷ്യമാക്കിയുള്ള ചെണ്ടുമല്ലി കൃഷി വിളവെടുപ്പിന് തയ്യാറായി. ഇരിങല്ലൂർ പുത്തൻ പറമ്പിലുള്ള കൃഷിയിടം കാണാൻ നിരവധി പേരാണ് എത്തുന്നത്.
25 - 08 - 2025 ന് വൈകീട്ട് നാല് മണിക്ക് ജില്ലാ പഞ്ചായത്തംഗം ടി.പി എം ബഷീർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും.