'ചങ്ങാതിക്കൊരൂ തൈ' എളമ്പുലാശ്ശേരി സ്കൂൾ കുട്ടികൾ സൗഹൃദ തൈകൾ കൈമാറി

തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എൽ പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൂട്ടുകാർക്ക് വൃക്ഷത്തൈകൾ കൈമാറി. സംസ്ഥാന ഹരിത കേരള മിഷന്റെ നിർദ്ദേശപ്രകാരമാണ് തൈകൾ കൈമാറിയത്. 

മാവ്, പേരക്ക, ഞാവൽ, പുളി, നെല്ലിക്ക, ആഞ്ഞിലി, ചാമ്പക്ക, തുടങ്ങിയ തൈകളാണ് കുട്ടികൾ കൈമാറിയത്. 

ഹെഡ്മിസ്ട്രസ് കെ ജയശ്രീ, പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}