കോട്ടക്കൽ: കോട്ടൂർ എകെ എം ഹയർ സെക്കൻ്ററി സ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ് പി സി ദിനാചരണം സംഘടിപ്പിച്ചു. പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ ഉദ്ഘാടനം ചെയ്തു. എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എ ശ്രീരേഖ അധ്യക്ഷത വഹിച്ചു.
പതാക ഉയർത്തൽ, ആദരിക്കൽ ചടങ്ങ്, കേഡറ്റുകളുമായുളള സംവാദ സദസ്സ്, കലാ പരിപാടികൾ, ബോധവൽക്കരണ ക്ലാസുകൾ, മധുര വിതരണവും നടന്നു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പി ഷഫീഖ് അഹമ്മദ് മുഖ്യ സന്ദേശം നൽകി. സോഷ്യൽ സ്ക്കിൽ എന്ന വിഷയത്തിൽ വുമൺ പ്രൊട്ടക്ഷൻ ഓഫീസറായ ശ്രുതി, ലീഗൽ അവയർനസ് ആൻഡ് ചൈൽഡ് റൈറ്റ്സ് എന്ന വിഷയത്തിൽ അഡ്വക്കേറ്റ് റഹനാസ് എന്നിവർ ക്ലാസ് നയിച്ചു. കേഡറ്റുകളായ നയന, മനുശ്രീ, ശ്രീരുദ്ര എന്നിവർ സംസാരിച്ചു.