വേങ്ങര: സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് വേങ്ങര സർക്കിൾ കമ്മിറ്റി വേങ്ങര പാടത്ത് `വയൽ വരമ്പത്ത്' കർഷക തൊഴിലാളി സംഗമം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ പൂച്യാപ്പു ഉദ്ഘാടനം ചെയ്തു.
റിട്ട. കൃഷി അസി. ഡയറക്ടർ പ്രകാശൻ പുത്തന്‍ മഠത്തില്‍, ജില്ലാ കൺവീനർ മുഹമ്മദ് ക്ലാരി ക്ലാസുകള്‍ക്ക് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി അലിയാർ ഹാജി കക്കാട്, സി കെ കോമു കുട്ടി ഹാജി, എം അബ്ദുസമദ് , കെ ടി അബ്ദുൽ ഗഫൂർ, സി കെ ഹമീദ് മുസ്ലിയാർ മുട്ടുംമ്പുറം, കെ മുസ്തഫ സഖാഫി നേതൃത്വം നൽകി. സംഗമത്തിൽ പങ്കെടുത്ത കര്‍ഷകര്‍ക്ക് ഫലവൃക്ഷ തൈകൾ വിതരണം നടത്തി.