ഗൃഹസമ്പർക്ക പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു

വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കളുടെയും പ്രവർത്തകരുടെയും സംയുക്ത യോഗം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർദ്ദേശിച്ച വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ഗൃഹസമ്പർക്ക പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു.
 
യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് ഉദ്ഘാടനം ചെയ്തു. 

ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗങ്ങളായ എ കെ എ നസീർ, മണി നീലഞ്ചേരി, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം എം എ അസീസ്, മൈനോറിറ്റി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി പി ആലിപ്പു, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സോമൻ ഗാന്ധികുന്ന്, പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുരളി ചേറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പൂച്ചയെങ്ങൽ അലവി, ചന്ദ്രമോഹൻ കൂരിയാട്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ, ടി കെ മൂസക്കുട്ടി, വി. ടി. മൊയ്തീൻ എ കെ നാസർ, മുള്ളൻ ഹംസ, കാപ്പൻ ലത്തീഫ്, സുബൈർ ബാവ താ ട്ടയിൽ. ശാക്കിർ വേങ്ങര, ഇല്ലിക്കോടൻ, പിപി ഫൈസൽ, സലാം യുകെ മുഹമ്മദ് കുട്ടി കാപ്പൻ മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}