എ ആർ നഗറിൽ ലോക കൊതുകു ദിനാചരണ റാലി നടത്തി

എ ആർ നഗർ: ലോക കൊതുകു ദിനാചരണത്തിന്റെ ഭാഗമായി എ ആർ നഗർ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയക്താഭിമുഖ്യത്തിൽ കുന്നുംപുറം ടൗണിൽ വെച്ച് പകർച്ചവ്യാധി പ്രതിരോധ സന്ദേശ വാഹന പ്രചരണ റാലിയുടെ ഫ്ലാഗ് ഓഫും ഉദ്ഘാടനവും വാർഡ് മെമ്പർ ഫിർദൗസിന്റെ അധ്യക്ഷതയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ നിർവഹിച്ചു. 

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഹൗസിയ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷംസുദ്ദീൻ , വ്യാപാരി വ്യവസായി ഏകോപനസമിതി .പ്രസിഡന്റ് ബാവ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ സ്വാഗതവും , MLSP ശ്രുതി നന്ദിയും പറഞ്ഞു.  വാഹന പ്രചരണ ജാഥയിൽ ആരോഗ്യ പ്രവർത്തകർ , ആശ പ്രവർത്തകർ , വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മലബാർ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ബാന്റ്മേളം ചടങ്ങിന് മാറ്റേകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}