പറപ്പൂർ: ഭീമൻ പാറക്കല്ലുകൾ അടർന്ന് വീണ് വീട്ടുകൾക്ക് ഭീഷണിയായ പറപ്പൂർ എടയാട്ട് പറമ്പ് കിഴക്കേ പാടം റോഡ് നവീകരിച്ചു. മൂന്ന് വർഷം മുമ്പാണ് 30 അടി ഉയരത്തിൽ റോഡിൻ്റെ ഒരു ഭാഗം പൂർണ്ണമായി ഇടിഞ്ഞത്. വീട്ടുകൾക്ക് ഭീഷണിക്ക് പുറമെ ഗതാഗതവും നിലച്ചിരുന്നു. വാർഡ് മെമ്പർ ഇ.കെ സെയ്ദുബിൻ്റെയും യു.ഡി.എഫ് നേതാക്കളുടെയും ശ്രമഫലമായി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ അനുവദിച്ചതോടെയാണ് നാട്ടുകാരുടെ ദുരിതത്തിന് അറുതിയായത്. കോൺഗീറ്റിൻ്റെ ഭീമൻ സംരക്ഷണ ഭിത്തിക്ക് പുറമെ മുഴുവൻ റോഡ് കോൺഗീറ്റും ഇരുമ്പ് കവചവും സ്ഥാപിച്ചു. നാട്ടുകാരുടെ വർണ്ണാഭമായ ആഘോഷ ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ റോഡ് നാടിന് സമർപ്പിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.പി എം ബഷീർ മുഖ്യതിഥിയായിരുന്നു. പി.കെ അസ് ലു, ഇ.കെ സുബൈർ മാസ്റ്റർ, ടി.പി അഷ്റഫ്, വി.എസ് ബഷീർ മാസ്റ്റർ, വാർഡ് മെമ്പർ ഇ കെ സൈദുബിൻ, പഞ്ചായത്തംഗം ഐക്കാടൻ വേലായുധൻ, എ കെ സിദ്ദീഖ്, വി.എസ് മുഹമ്മദലി, ടി.പി മൊയ്തീൻ കുട്ടി, ടി. കുഞ്ഞാലസ്സൻ ഹാജി, കെ.കെ ശരീഫ് തങ്ങൾ,കൊമ്പൻ അസീസ്, പി.ടി കുഞ്ഞിമുഹമ്മദ്, പി അഹമ്മദ് കുട്ടി, നാസർ ചെമ്പൻ, പി.ടി റസാഖ്, ടി.സി ഷംസുദ്ദീൻ, എ.കെ അബ്ദുസ്സലാം, ടി. റഷീദ്, എ.കെ നൗഷാദ്,ടി.സി ലത്തീഫ് എന്നിവർ സംബന്ധിച്ചു.
40 ലക്ഷം രൂപ ചെലവിൽ സംരക്ഷണ ഭിത്തി കിഴക്കേ പാടം റോഡിന് ശാപമോക്ഷം
admin