ഒതുക്കുങ്ങൽ ജി എച്ച് എസ് എസിലെ വിദ്യാർഥികൾ ഒരുക്കിയ ഫോട്ടോഗ്രാഫിക് മാഗസിൻ പ്രകാശനം ചെയ്തുn

ഒതുക്കുങ്ങൽ: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങലിലെ വിദ്യാർഥികളെടുത്ത ചിത്രങ്ങൾ കൂട്ടി ചേർത്ത് ഫോട്ടോഗ്രാഫിക് മാഗസിൻ പുറത്തിറക്കി. 

പത്താംതരം പാഠ പുസ്തത്തിലെ അറിവും നിറവും എന്ന പാഠത്തിലെ കാഴ്ചയ്ക്ക് അപ്പുറം എന്ന പാഠഭാഗത്തെ ആസ്പദമാക്കി ക്ലാസ് തല പ്രൊജക്റ്റിന്റെ ഭാഗമായാണ് മാഗസിൻ തയ്യാറാക്കിയത്. 

നേരത്തെ ഈ ഫോട്ടോഗ്രാഫുകളുടെ പ്രദർശനവും സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. പ്രധാനാധ്യാപിക ഒ. എൻ സലീന, സീനിയർ അസിസ്റ്റന്റ് ഷാജി വെള്ളത്തൂർ, ഗ്ലാഡ്സ്റ്റിൻ സന്തോഷ്‌, താഹിറ ആമിയൻ, ടി.ജിതിന,ആർട്ട്‌ സെക്രട്ടറി ദേവിക നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}