പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ സെൻറർ നമ്പർ 85 ഗാന്ധിനഗർ അങ്കണവാടിക്ക് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ കട്ടില വെപ്പ് കർമ്മം പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചറും അങ്കണവാടി കെട്ടിടത്തിന് സ്ഥലം വിട്ടു നൽകിയ ഉമ്മർ കോട്ടക്കാരനും ഭാര്യ സാബിറയും ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മണൻ ചക്കുവായിൽ, വാർഡ് മെമ്പർ അംജതാ ജാസ്മിൻ, അങ്കണവാടി ടീച്ചർ ഹസീന, ആശാവർക്കർ സ്മിത, ADS മെമ്പർ സമീറ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആലിബാവ, റഹീം, കുഞ്ഞയമു പൈക്കാടൻ, കുട്ടിഹസ്സൻ ചോയക്കാടൻ, അബ്ദു റസാഖ് ചീരങ്ങൻ, അബു തേക്കിൻകാടൻ, സമീർ കോട്ടക്കാരൻ, ഹനീഫ ഊരകത്തൊടി
നാട്ടുകാരായ അലവി തൊമ്മങ്ങാടൻ, അബ്ദുറഹ്മാൻ അമ്പലവൻ, അമീർ അലി, സഹീർ, പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം പ്രതിനിധി ഇസ്മായിൽ ചീരങ്ങൻ, കോൺട്രാക്ടർ അഹമ്മദ് പാലപ്പറമ്പൻ എന്നിവർ പങ്കെടുത്തു.