വേങ്ങര: വേങ്ങര മനാറുൽ ഹൂദാ അറബിക് കോളേജ് യൂണിയൻ വേങ്ങര സി പി ഒ മുഹമ്മദ് റിൻഷാദ് പുറക്കാട്ട് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി അധ്യക്ഷത വഹിച്ചു. യൂസഫ് മൗലവി, അരവിന്ദൻ പൂഴമ്മൽ, ബാദുഷ ബാഖവി, ഗംഗാധരൻ, റാബിയ ഷീല,ഷീന, എന്നിവർ ആശംസകൾ അറിയിച്ചു. കോളേജ് ചെയർപേഴ്സൺ ഫാത്തിമ സന സ്വാഗതവും, കോളേജ് ചെയർമാൻ അസ്കർ അലി നന്ദിയും പറഞ്ഞു. പരിപാടിക്ക് കോളേജ് യൂണിയൻ ഭാരവാഹികൾ നേതൃത്വം നൽകി.
മനാറുൽ ഹൂദാ അറബിക് കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു
admin