വേങ്ങര: കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ "കരുതാം മക്കളെ പൊരുതാം ലഹരിക്കെതിരെ" എന്ന സന്ദേശത്തിൽ വർദ്ധിച്ചുവരുന്ന ലഹരിവിപത്തിനെതിരെ വിദ്യാർത്ഥി യുവ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.
2025 ഓഗസ്റ്റ് 28 ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 05 മണി വരെ വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്.
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഒരു കാറ്റഗറിയും, എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മറ്റൊരു കാറ്റഗറിയും ആയി രണ്ടു കേറ്റഗറികളിലാണ് മത്സരം നടക്കുന്നത്.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും, സർട്ടിഫിക്കറ്റും സമ്മാനിക്കും.
ജനറൽ കാറ്റഗറിയിൽ നടക്കുന്ന ക്വിസ് മത്സരത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രത്യേക സമ്മാനവും, ഏഴുപേർക്ക് പ്രോത്സാഹന സമ്മാനവും ഒരുക്കിയിട്ടുണ്ട്.
സമൂഹത്തിൽ ലഹരി വിരുദ്ധ പ്രവർത്തന മേഖലകളിൽ കഴിവ് തെളിയിച്ച പത്തു പേരെ പൊന്നാടയും, മൊമെന്റേയും നൽകി ആദരിക്കുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി ലഹരിക്കെതിരെ സന്ദേശം നൽകുന്ന ഫ്ലാഷ് മോബുകളും, മറ്റു കലാപരിപാടികളും അരങ്ങേറും
രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ബഹു പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും, എ പി അനിൽകുമാർ എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ കെ മൻസൂർ കോയ തങ്ങൾ, കെ പി ഹസീന ഫസൽ, സംഘടനാ സംസ്ഥാന പ്രസിഡണ്ട് കെ പി ദുര്യോധനൻ തുടങ്ങി വിവിധ മേഖലകളിലുള്ള പ്രമുഖർ സംബന്ധിക്കും
രജിസ്ട്രേഷന് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 99 61 45 29 49, 91 42 54 24 10
പത്രസമ്മേളനത്തിൽ, അസൈനാർ ഊരകം, അഷ്റഫ് മനരിക്കൽ, പി പി എ ബാവ, മുഹമ്മദ് ബാവ എ ആർ നഗർ, മണ്ണിൽ ബിന്ദു, സിറാജ് വേങ്ങര, മൈമൂന എൻ ടി, ടി മുഹമ്മദ് റാഫി മുതലായവർ പങ്കെടുത്തു.