പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് ജോബ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനവും പൊതുസഭയും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചർ ഉദ്‌ഘാടനം നിർവഹിച്ചു. കുടുംബശ്രീ സി ഡി എസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർസെക്രട്ടറി അഞ്ചന വി പി സ്വാഗതം പറഞ്ഞു. വിജ്ഞാനകേരളം പരിപാടിയെ സംബന്ധിച്ച വിശദീകരണം കിലാ ആർ പി മുഹമ്മദ് കുട്ടി നൽകി.
ഓണത്തിന് മുന്നേ ഒരു ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുന്ന കുടുംബശ്രീ വിജ്ഞാന കേരളം ക്യാമ്പയിൻ സംബന്ധിച്ച് ബ്ലോക്ക് കോഡിനേറ്റർ സംസാരിച്ചു.
പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ ലക്ഷ്മണൻ, വികസന സ്റ്റാൻഡിൽ കമ്മറ്റി ചെയർ പേഴ്സൺ പി ടി റസിയ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ താഹിറ ടീച്ചർ, മെമ്പർമാരായ അബ്ദുറസാഖ് ബാവ, ഷാഹിദ, ആബിദ, വേലായുധൻ വിജ്ഞാന കേരളം അംബാസഡർ ബുഷ്‌റ, വിജ്ഞാന കേരളം പഞ്ചായത്ത് ആർ പി മാരായ അലി, മൻസൂർ.എൻ, കുടുംബശ്രീ സി ഡി എസ് മെമ്പർമാരും, സി ഡി എസ് അക്കൗണ്ടന്റ്, കുടുംബശ്രീ എ ഡി എസ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.