കോട്ടക്കൽ: ചാപ്പനങ്ങാടി മർകസ് മസ്വാലിഹ് വിദ്യാർത്ഥി സംഘടന ബി എം എസ് എ ക്ക് കീഴിൽ നടക്കുന്ന മീലാദ് ക്യാംപെയ്ൻ റബീഉൽ ഖുലൂബ് ന് തുടക്കമായി. ലോഗോ പ്രകാശനം പ്രിൻസിപ്പൽ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് നിർവ്വഹിച്ചു. ഹംസ സഖാഫി മേലാറ്റൂർ, കെ വി എം റഫീഖ് സഖാഫി തലകാപ്പ്, ശംസുദ്ദീൻ സഖാഫി കൂട്ടിലങ്ങാടി, ഷക്കീബ് സഖാഫി, ഹാഫിൾ ഷാഫി നിസാമി സംബന്ധിച്ചു. ഷുഹൈബ് കൂരിയാട് സ്വാഗതവും അർഷദ് തലക്കടത്തൂർ നന്ദിയും പറഞ്ഞു.
റബീഉൽ അവ്വൽ ഒന്ന് മുതൽ റബീഉൽ ആഖർ പത്ത് വരെ നീണ്ടുനിൽക്കുന്ന ക്യാംപെയിനിന്റെ ഭാഗമായി ജൽസത്തുൽ മഹബ്ബ, തിദ്ക്കാറെ മഹബൂബ്, പ്രഭാത മൗലിദ്, ബഹുജന മീലാദ് റാലി, ഹുബ്ബുറസൂൽ പ്രഭാഷണം, നബി വായന, ഹദിയ്യതു സ്വലാത്ത്, മീലാദ് ഫെസ്റ്റ്, അവാർഡ് ദാനം എന്നിവ നടക്കും.