വേങ്ങര: സിപിഎം ഗൂഡാലോചനയുടെ ഭാഗമായി വടകര എം പി ഷാഫി പറമ്പിലിനെതിരെയുള്ള അക്രമസമരങ്ങളിൽ പ്രതിഷേധിച്ചു വേങ്ങരയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് ആസിഫ് പൂവളപ്പിൽ, അസീസ് കൈപ്രൻ, ശാക്കിർ കെ കെ, റഹീം പറാഞ്ചേരി, വി ടി മുഹമ്മദലി, സുധീഷ് പാണ്ടികശാല, അൻവർ മാട്ടിൽ, വി ടി നൗഫൽ, എം ടി അർഷാദ്, അജ്മൽ ഇരുമ്പൻ അസ്‌ലം എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധ യോഗം രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം എ അസീസ് ഹാജി, കുഞ്ഞീൻ ഹാജി പലേക്കോടൻ, പൂച്ചങ്ങേൽ അലവി, സി ടി മൊയ്‌ദീൻ, സുബൈർ ബാവ, കപ്പൻ ലത്തീഫ്, കപ്പൻ മുസ്തഫ എന്നിവർ സംസാരിച്ചു.