ചോലക്കുണ്ട് സ്കൂളിൽ വാട്ടർ പ്യൂരിഫയർ കൂളർ പദ്ധതി ഉദ്‌ഘാടനം ചെയ്തു

പറപ്പൂർ: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ വകയിരുത്തി വിവിധ സ്കൂളിൽ നടപ്പിലാക്കുന്ന വാട്ടർ പ്യൂരിഫയർ കൂളർ പദ്ധതിയുടെ ചോലക്കുണ്ട് സ്കൂൾ തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം നാസർ പറപ്പൂർ നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്കമ്മറ്റി ചെയർപേഴ്സൺ ഉമൈബ ഊർശ്ശമണ്ണിൽ അധ്യക്ഷതവഹിച്ചു. പ്രധാനധ്യാപിക ബിന്ദു ടീച്ചർ, പി.ടി.എ ഭാരവാഹികളായ സി.എച്ച് മുസ്സ, സഫൂറ മുല്ലപ്പള്ളി, റഹിന കെ.പി, നസ്മ, ഗഫൂർ മാസ്റ്റർ, മുൻ ബി.ഡി.ഒ കുഞ്ഞിതുട്ടി പി.വി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}