വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫർണിച്ചറുകളും അടുക്കള ഉപകരണങ്ങളും വിതരണം ചെയ്തു. മേശകൾ, കസേരകൾ, ഗ്യാസ് സ്റ്റൗ, പാത്രങ്ങൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, മെമ്പർമാരായ റഫീഖ് മൊയ്തീൻ, ഉണ്ണികൃഷ്ണൻ എം.പി, കുറുക്കൻ മുഹമ്മദ്, മൈമൂന എൻ ടി, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ ജി, ഐ സി ഡി എസ് സൂപ്പർവൈസർ ജസീന മോൾ, പഞ്ചായത്ത് ജീവനക്കാർ, അംഗനവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.
അങ്കണവാടികൾക്ക് ഫർണിച്ചറുകളും അടുക്കള ഉപകരണങ്ങളും വിതരണം ചെയ്തു
admin