അനധികൃത ഓണച്ചന്തകൾ നിർത്തണം- യൂത്ത് വിങ് കളക്ടർക്ക് നിവേദനം

മലപ്പുറം: ഓണച്ചന്ത എന്ന പേരിൽ നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കളക്ടർക്ക് നിവേദനം നൽകി. യോഗത്തിൽ പ്രമേയവും പാസാക്കി. യോഗം കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് താജുദ്ധീൻ ഉറുമാഞ്ചേരി അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ട്രഷറർ നൗഷാദ് കളപ്പാടൻ, യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് കരുവാരക്കുണ്ട്, ട്രഷറർ റസാഖ് മഞ്ചേരി, ജില്ലാ ഭാരവാഹികളായ ഷമീർ, അലി, ഫിറോസ്, സുനീഷ്, ഷംസീർ, ബാസിത് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}