മാറാക്കര എ.യു.പി. സ്കൂളിൽ എൻഡോവ്മെൻ്റ് വിതരണം ചെയ്തു

കോട്ടക്കൽ: മാറാക്കര എ.യു.പി.സ്കൂളിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു. ബെസ്റ്റ് പ്രൊഫിഷൻസി, ഗണിതം - മലയാളം എന്നീ വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുമാണ് പുരസ്കാരം നൽകിയത്. കോട്ടക്കൽ സ്വദേശി കിഴക്കെ കോവിലകത്ത് രാമദാസ് ആണ് അവരുടെ മാതാപിതാക്കൾ,ഭാര്യ, സഹോദരൻ എന്നിവരുടെ പേരിലുള്ള എൻഡോവ്മെൻ്റുകൾ ഏർപ്പെടുത്തിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാനേജർ പി.എം.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പ്രവീൺ.പി അധ്യക്ഷത വഹിച്ചു. രാമദാസ് കോട്ടക്കൽ, സുകുമാർ.സി.വി എന്നിവർ എൻഡോവ്മെൻ്റുകൾ വിതരണത്തിന് നേതൃത്വം നൽകി. പ്രധാനാധ്യാപിക ടി.വൃന്ദ, എം.ടി.എ പ്രസിഡണ്ട് ഫരീദ.പി,പി.ടി.എ ഭാരവാഹികളായ നിസാർ'എ.കെ,ജുനൈസ്.എൻ.പി,ടി.പി. അബ്ദുൽ ലത്വീഫ്, പി.എം.രാധ,കെ.എസ്.സരസ്വതി,പി.പി. മുജീബ് റഹ്മാൻ, പി.വി.നാരായണൻ, ടി.എം.കൃഷ്ണ ദാസ്, സുലൈഖ.ഇ.ടി,രജനി.ഇ.എം, പ്രശാന്ത്.ഇ, നിതിൻ.എൻ തുടങ്ങിയവർ പങ്കെടുത്തു. ആദിദേവ്.വി.നാഥ്, ഫാതിമ നിദ.ടി.പി, അജ്ഞന.എസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}