79ാം സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾക്ക് തുടക്കമായി

വേങ്ങര: ആഗസറ്റ് 1 മുതൽ 15 വരെ ആട്ടീരി എ.എം.യു.പി സ്കൂളിൽ 79ാം സ്വതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി നടത്താനിരിക്കുന്ന 79 ഇന സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ദേശീയ പതാകയ്ക്ക് നിറം പകരാം എന്ന പരിപാടിയിലുടെയാണ് പതിനഞ്ച് ദിവസം നീണ്ടുനിൽക്കുന്ന 79 പരിപാടികൾക്ക്  തുടക്കം കുറിച്ചത്. ആഗസറ്റ് 1 മുതൽ 15 വരെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർത്ഥികളും ചേർന്ന് മെഗാ ക്വിസ് മത്സരം, ഫ്ലാഷ് മോബ്, എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്താൽ 'ടോക്ക് വിത്ത് ഗാന്ധി', ഡിജിറ്റൽ പത്രത്തിന്റെ പ്രകാശനം, ദൃശ്യാവിഷ്കാര മത്സരങ്ങൾ, കുട്ടികൾ തയ്യാറാക്കുന്ന പതിപ്പുകളുടെ പ്രകാശനം, ചിത്ര രചന, കാർട്ടൂൺ രചന മത്സരങ്ങൾ, ഡോക്യുമെന്റെറി  പ്രദർശനം തുടങ്ങിയ നിരവധി പരിപാടികളാണ് 15 ദിവസം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഇന്ന് സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാന വിപത്തായിട്ടുള്ള ലഹരിക്കെതിരായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അഭിനയിച്ച് തയ്യാറാക്കിയ ഷോർട്ട് ഫിലിമിന്റെ ആദ്യ പ്രദർശനവും ചെയ്യുന്നതാണ്. സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബും വിദ്യാർത്ഥികളും അധ്യാപകരും പി.ടി എ യും ചേർന്നാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് നേതൃതം നൽകുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}