എ ആർ നഗർ: ഇന്ത്യയിൽ ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടി പോരാടുന്ന രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പ്രവർത്തകർ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ചും രാഹുൽ ഗാന്ധിയുടെ ഫോട്ടേ പതിച്ച പ്ലേ കാർഡ് ഉയർത്തി പിടിച്ചുമാണ് പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത്.
നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കെ എ അറഫാത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് നാസർ പറപ്പൂർ, കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹിമാൻ ,പി പി എ ബാവ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്മാരായ ഹംസ തെങ്ങിയാൽ, പി കെ സിദ്ധീഖ്,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ഇകെ ആലിമൊയ്ദീൻ , പി കെ ഹാഷിം കണ്ണമംഗലം,മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പി കെ മൂസ ഹാജി , ഹുസെൻ ഹാജി , മസ്തഫ പുള്ളിശ്ശേരി, ഹസ്സൻ പി കെ , സക്കീർ ഹാജി, അബൂബക്കർ കെ കെ , സുരേഷ് മമ്പുറം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ , കാവുങ്ങൽ അബ്ദുറഹിമാൻ ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പി സി ,,കർഷക കോൺഗ്രസ് വേങ്ങര മണ്ഡലം പ്രസിഡൻ്റ് ഉള്ളാടൻ ബാവ, ഫൈസൽ പി പി മാടം ച്ചിന ,സമദ് പനക്കത്ത് , ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വേലായുദ്ധൻ, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ അബൂബക്കർ പുകയൂർ , അലവി ഇവി, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ , സുഹറ പുള്ളിശ്ശേരി, വിബിന അഖിലേഷ് , എന്നിവർ സംസാരിച്ചു ,പി പി അബുക്ക ,ശന്തോഷ് കണ്ണമംഗലം ,അസ്ലം മമ്പുറം , വേലായുധൻ പുകയൂർ , സുനേഷ് പുതിയങ്ങാടി,ഫൈസൽ നാറ ക്കാടൻ,കറുത്തോൻ ആലി ഹാജി,മദാരി അബു,ബാബു കൊളപ്പുറം ,ശ്രീധരൻ , എന്നിവർ നേതൃത്വം നൽകി,ജില്ലാ സെക്രട്ടറി കരീം കാബ്രൻ സ്വാഗതവും നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പി കെ ഫിർദൗസ് നന്ദിയും പറഞ്ഞു.